Post Category
അപേക്ഷാ തീയതി നീട്ടി
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, കോളേജ് വിദ്യാർഥികൾക്കും തൊഴിൽ എടുക്കുന്നവർക്കുമുള്ള പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ്) കോഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 10 വരെ നീട്ടി. ബിരുദധാരികളായ വിദ്യാർഥികൾക്ക് പ്രിലിംസ് കം മെയിൻസ് (റഗുലർ) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷനും തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0494 2665489, 8848346005, 9846715386, 9645988778.
പി.എൻ.എക്സ് 3067/2025
date
- Log in to post comments