ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം
കെ. സുധാകരന് എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 20, 21, 46, 18, 40, 33 വാര്‍ഡുകള്‍, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 16, 2 വാര്‍ഡുകള്‍, നാറാത്ത് ഗ്രാമപഞ്ചായത്തിലെ 4, 5 വാര്‍ഡുകള്‍, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, പിണറായി ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ്, ആറളം ഗ്രാമപഞ്ചായത്തിലെ 16,5,6,8,14,15 വാര്‍ഡുകള്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ 3,15 വാര്‍ഡുകള്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്, ഇരിട്ടി മുന്‍സിപ്പാലിറ്റിയിലെ 2,17,18, 19, 22, 24, 09 വാര്‍ഡുകള്‍, വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 12,14 വാര്‍ഡുകള്‍, പായം ഗ്രാമപഞ്ചായത്തിലെ 1,2,3,4,6 വാര്‍ഡുകള്‍, മാലൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡ്, ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ്, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ്, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡ്, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 15,18 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം.
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്/റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ ) സാക്ഷ്യപത്രവും സഹിതം ജൂലൈ 15 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 8281999015
- Log in to post comments