Skip to main content

മാമലക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ ഒരു കോടി രൂപയുടെ വികസന പദ്ധതികൾ

 

 

മാമലക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയുടെ സമഗ്ര വികസനം സാധ്യമാവുകയാണ്. അടിസ്ഥാന സൗകര്യ വികസനവും നവീകരണ പ്രവർത്തനങ്ങളും ഉൾപ്പെടെ മേട്നാപ്പാറയിൽ ഒരു കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ.എം.എൽ.എ അറിയിച്ചു. 

 

കമ്മ്യൂണിറ്റി ഹാൾ നവീകരണവും മറ്റ് അനു ബന്ധ പ്രവർത്തികളും പദ്ധതിയുടെ ഭാഗമായി ചെയ്യും. ബസ് കാത്തിരിപ്പ് കേന്ദ്രം, അങ്കണവാടി, കിണർ, വിദ്യ കേന്ദ്രം എന്നിവയും ഉന്നത നിലവാരത്തിൽ നവീകരിക്കും. ലൈബ്രറിയും സോളാർ മിനി മാസ്റ്റ് ലൈറ്റുകളും ഹൈ മാസ്റ്റ് ലൈറ്റുകളും ഉന്നതിയിൽ സ്ഥാപിക്കും. ഡ്രൈനേജ് നിർമ്മാണം, കനാൽ ഭിത്തി സംരക്ഷണം, നടപ്പാലം നിർമ്മിക്കൽ, നടപ്പാത കോൺക്രീറ്റ് ചെയ്യൽ എന്നീ പ്രവർത്തികളും പദ്ധതിയുടെ ഭാഗമായി യാഥാർത്ഥ്യമാക്കും.

 

വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മേട്നാപ്പാറയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഊരുകൂട്ടം ചേർന്നിരുന്നു. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റ്‌ സൽമ പരീത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ഗോപി, പഞ്ചായത്ത് അംഗം ബിനീഷ് നാരായണൻ, മാമലക്കണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എൻ കുഞ്ഞുമോൻ, ടി.ഡി.ഒ കെ.ജി മനോജ്‌, കെൽ പ്രോജക്ട് മാനേജർ ഫവാസ് റഹ്മാൻ, സീനിയർ ക്ലർക്ക് മനീഷ് മധു, ഓവർ സീയർമ്മാരായ യു.കെ സംഗീത, സജോമോൻ, പ്രമോട്ടർ മായ മനു, മേട്നാപ്പാറ മൂപ്പൻ രാജു മണി, ലീല മാരിയപ്പൻ, ബിജു പനംകുഴിയിൽ,സുശീല മോഹനൻ, ജോസഫ് കുര്യൻ, ടി.എൻ ഷാജു തുരുത്തേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൂടുതൽ ഉന്നതികളിലേക്കും സമഗ്ര വികസന പദ്ധതി ഭാവിയിൽ നടപ്പിലാക്കുമെന്ന് എം.എൽ.എ പറഞ്ഞു.

date