Skip to main content

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തക പ്രകാശനവും സെമിനാറും ഇന്ന്

ഡോ. കെ സുകുമാരപിള്ള രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന 'കൈരളീ ശബ്ദാനുശാസനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാർ ഉദ്ഘാടനവും ഇന്ന് (ജൂലൈ 14ന്) രാവിലെ 10ന് കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. അനിൽ വള്ളത്തോൾ നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. പ്രിയ പീലിക്കോട് പുസ്തകം ഏറ്റുവാങ്ങും. ഡയറക്ടർ ഡോ. എം സത്യൻ അധ്യക്ഷത വഹിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
റിസർച്ച് ഓഫീസർ കെ ആർ സരിതകുമാരി പുസ്തകം പരിചയപ്പെടുത്തും.

തുടർന്ന് ‘നിബന്ധനകളിൽനിന്ന് ബന്ധങ്ങളിലേക്ക്; മലയാളവ്യാകരണം പുതുബോധങ്ങളുടെ വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ചിറ്റൂർ ഗവ. കോളേജ് മലയാളവിഭാഗത്തിലെ ഡോ. ടി ശ്രീവത്സൻ പ്രബന്ധം അവതരിപ്പിക്കും. ഡോ. പി. അബ്ദുൽ ഗഫൂർ മോഡറേറ്ററാകും.

ഉച്ചക്ക് 1. 30ന് ‘വ്യാകരണപഠനം എന്ന സംവാദ വിഷയം’ സെഷനിൽ ബാലുശ്ശേരി ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി ജെ ജോർജ് പ്രബന്ധം അവതരിപ്പിക്കും. ഡോ. കെ ഡി സിജു മോഡറേറ്ററാകും. 

2.30ന് നടക്കുന്ന ഡോ. കെ സുകുമാരപിള്ളയുടെ വ്യാകരണസമീപനം എന്ന സെഷനിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗത്തിലെ പ്രൊഫ. രാജേന്ദ്രൻ എടത്തുംകര വിഷയാവതരണം നടത്തും. ഡോ. എസ് സുസ്മിത മോഡറേറ്ററാകും.

date