അറിയിപ്പുകൾ
രണ്ടാം വര്‍ഷ ഡിപ്ലോമ: സ്പോട്ട് അഡ്മിഷന്
ഐഎച്ച്ആര്‍ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 14, 15 തീയ്യതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തും. ബയോ -മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്ഡ്വെയര് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലാണ് സ്പോട്ട് അഡ്മിഷന് നടത്തുന്നത്. നിലവില്‍ ലാറ്ററല്‍ എന്‍ട്രി അപേക്ഷ സമര്‍പ്പിച്ചവർക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്റ്റസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഫീസും സഹിതം കോളേജില്‍ എത്തണം. ഫോൺ: 0496 2524920, 9497840006.
ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ -മലയാളം മീഡിയം (റിക്രൂട്ട്മെന്റ് ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നം.140/2024) ചുരുക്ക പട്ടികയുടെ പകര്‍പ്പ് പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, ട്രേയ്ഡ്സ്മാന് ഇലക്ട്രോണിക്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് യോഗ്യത - യുജിസി മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോട് കൂടി ബിരുദാനന്തര ബിരുദവും സെറ്റ്, ബിഎഡ് യോഗ്യതയുള്ളവരേയും പരിഗണിക്കും. ഇന്റർവ്യൂ: ജൂലൈ 21ന് രാവിലെ പത്ത് മണിക്ക്.
ട്രേയ്ഡ്സ്മാന് ഇലക്ട്രോണിക്സ് യോഗ്യത: പ്രസ്തുത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. ഇന്റർവ്യൂ: ജൂലൈ 17-ന് രാവിലെ 10 മണിക്ക്. ഫോണ്‍ - 0496-2524920.
ജൂനിയര്‍ ഡോക്ടർ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ, മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഡോക്ടറെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത- എംബിബിഎസ് ബിരുദം (കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം)
അധിക യോഗ്യത: എംബിബിഎസ്സിനു ശേഷം ജനറല്‍ മെഡിസ്സിന്, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതെങ്കിലും വിഭാഗത്തിലുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 50,000 രൂപ വേതനം. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 15ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2355900.
ബോട്ട് ലാസ്കര്‍: അപേക്ഷ ക്ഷണിച്ചു
കേഴിക്കോട് റൂറല്‍ പോലീസിനു കിഴില്‍ വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ ബോട്ട് ലാസ്കര്‍ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനം: 645 രൂപ. വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്. അഞ്ച് വര്‍ഷം ലാസ്കര്‍ തസ്തികയില്‍ സേവനം പരിചയം വേണം. പ്രായപരിധി: 18നും 40 വയസ്സിനും ഇടയിൽ. അപേക്ഷ ജില്ല പോലീസ് മേധാവി കോഴിക്കോട് റൂറല്‍ എന്ന വിലാസത്തില്‍ ജൂലൈ 25 നകം നൽകണം. അപേക്ഷയോടോപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നൽകണം.
പ്രീ മെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ
പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാവൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രാവിലെയും വൈകുന്നേരവും ട്യൂഷൻ എടുക്കാൻ ട്യൂട്ടർമാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, സയൻസ്, സോഷ്യൽ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളിൽ ബി എഡ്/തത്തുല്യ യോഗ്യതയുള്ളവർക്ക് ഹൈസ്കൂൾ വിഭാഗത്തിലും ടിടിസി/തത്തുല്യ യോഗ്യതയുള്ളവർക്ക് യുപി വിഭാഗത്തിലും അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 17ന് രാവിലെ 11ന് കുന്നമംഗലം ബ്ലോക്ക് ഓഫീസിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിനെത്തണം. ഫോൺ: 9188920084, 9495456579.
ക്വട്ടേഷന്‍ ക്ഷണിച്ചു
സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ വടകരയിലെ ഫാഷന്‍ ഡിസൈനിങ് സെന്ററിലേക്ക് തുണിത്തരങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിലേക്കായി താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. (ക്വട്ടേഷന്‍ നം. THSVTK/20/2025-E/1, THSVTK/20/2025-E/2) ക്വട്ടേഷന്‍ സൂപ്രണ്ട്, സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ വടകര, നട്ട് സ്ട്രീറ്റ് - 673104 എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 21 ഉച്ച രണ്ട് മണി. ഫോണ്‍: 0496 2523140.
താല്‍ക്കാലിക അധ്യാപക നിയമനം
ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എസ്ടി ബോട്ടണി വിഭാഗത്തിലേക്ക് താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ഇന്ന് രാവിലെ 11 മണിക്ക് ഹയര്‍സെക്കന്‍ഡറി ഓഫീസില്‍.
വാഹന ലേലം ഇന്ന്
മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍ കാര്യാലയത്തിനു കീഴിലുള്ള KL II AF-7069 അംബാസിഡര്‍ കാര്‍ 2025 ആഗസ്റ്റ് നാലിന് 15 വര്‍ഷം പൂര്‍ത്തിയാകുന്നതിനാല്‍ നിലവിലുള്ള അവസ്ഥയില്‍ പൊതു ലേലം/ക്വട്ടേഷന്‍ മുഖേന ഇന്ന് രാവിലെ 11 മണിക്ക് വില്പന നടത്തും. ലേല സ്ഥലം: സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം, മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍, കോഴിക്കോട്. ഫോണ്‍: 0495 2381677.
തീറ്റപ്പുല്‍ കൃഷി പരിശീലന പരിപാടി
ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ 30, 31 തീയ്യതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷന് ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 26ന് വൈകീട്ട് അഞ്ചിനകം 0495-2414579 ഫോണ്‍ നമ്പര്‍ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
അങ്കണവാടി കം ക്രഷ് അപേക്ഷ ക്ഷണിച്ചു
പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ കൂത്താളി പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് കൂത്താളി പഞ്ചായത്ത് പരിധിയിലുള്ള സ്ഥിര താമസക്കാരായ പഞ്ചായത്തിലെ 18നും 35നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 17ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ശിശു വികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമും വിശദ വിവരണവും പേരാമ്പ്ര ശിശു വികസന പദ്ധതി ഓഫീസ്, കൂത്താളി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
- Log in to post comments