*ഹരിത ഭൂമി പദ്ധതിക്ക് തുടക്കമായി*
നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ വരദൂര്‍ പാടശേഖരത്തില്‍ ഹരിത ഭൂമി പദ്ധതിയ്ക്ക് തുടക്കമിട്ടു. രണ്ട് ഏക്കറില്‍ നെല്‍കൃഷിയാണ് ചെയ്തത്. വിദ്യാര്‍ഥികളില്‍ കാര്‍ഷിക പരിജ്ഞാനം വളര്‍ത്തുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. ജില്ലയിലെ 54 യൂണിറ്റുകളില്‍ നിന്നും രണ്ടു വീതം വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹരിത ഭൂമി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ ടി. സിദ്ദിഖ് നിര്‍വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത അധ്യക്ഷയായ പരിപാടിയില്‍ വാര്‍ഡ് അംഗങ്ങളായ സരിത മണികണ്ഠന്, ജെസ്സി ലെസ്ലി, ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ കെ.ഡി സുദര്ശന്, കെ.രവീന്ദ്രന്, എ.വി രജീഷ്, പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബിനോ ടി അലക്സ്, പ്രോഗ്രാം ഓഫീസര്‍ എസ്.ആര് ശ്രീജിത്ത്, എന്‍.എസ്. എസ് ലീഡര്‍ അനീറ്റ സൂസന് സണ്ണി എന്നിവര്‍ സംസാരിച്ചു.
- Log in to post comments