Skip to main content

വനാമി ചെമ്മീൻ കൃഷി വികസന പദ്ധതിക്കായുള്ള അപേക്ഷ തീയതി നീട്ടി

സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്ക്കരിച്ച് ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) വഴി നടപ്പിലാക്കുന്ന വനാമി ചെമ്മീൻ കൃഷി വികസന പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള ധന സഹായത്തിനുള്ള അപേക്ഷ തിയതി നീട്ടി. ആലപ്പുഴ ജില്ലയിൽ നിലവിൽ സ്വന്തം നിലയ്ക്കോ പാട്ടത്തിനെടുത്തോ മറ്റ് ചെമ്മീൻ കൃഷി ചെയ്യുന്നവർക്കും പുതുതായി കൃഷി സ്ഥലം വികസിപ്പിക്കുവാനായി സാഹചര്യം ഉള്ളവർക്കും നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറങ്ങൾ അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണ മേഖലാ റീജിയണൽ എക്സിക്യൂട്ടിവിന്റെ ആഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ട് വാങ്ങാം. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകളടക്കം സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 15 ലേക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്കായി റീജിയണൽ എക്സ‌ിക്യൂട്ടീവ്, ദക്ഷിണ മേഖല, അഡാക്ക്, ഫിഷറീസ് കോംപ്ലക്‌സ്‌, നീണ്ടകര പി. ഒ. കൊല്ലം 691582 എന്ന വിലാസത്തിലോ 7907047852 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
 

date