കലോത്സവ വിജയികളായി കാശ്മീർ സ്വദേശികളും*
*
ഉറുദു പ്രസംഗം, കവിതാരചന, കഥാരചന, പ്രബന്ധ രചന എന്നിവയിൽ എ ഗ്രേഡ് നേടിയ കാശ്മീർ പൂഞ്ച് സ്വദേശികളായ വിദ്യാർത്ഥികൾ കലോത്സവ നഗരിയിൽ വിദ്യാഭ്യാസമന്ത്രിയെ സന്ദർശിച്ചത് കൗതുകമായി.
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കോഴിക്കോട് മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ റാസ ഉറുദു പ്രസംഗത്തിലും ഇർഫാൻ അഞ്ചൂം കവിതാ രചനയിലും മുഹമ്മദ് കാസിം കഥാ രചനയിലും സുഹൈൽ പ്രബന്ധ രചനയിലുമാണ് എ ഗ്രെയ്ഡ് നേടിയിരിക്കുന്നത്. ഏതാനും വർഷമായി കേരളത്തിൽ പഠിക്കുന്ന ഈ വിദ്യാർഥികളെ മർകസ് സന്ദർശന വേളയിൽ വിദ്യാഭ്യാസ മന്ത്രി പരിചയപ്പെട്ടിരുന്നു.
കേരളത്തിലെ സ്കൂൾ കലോത്സവങ്ങൾ സമ്മാനിക്കുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് ആവർ ആവേശത്തോടെ പറഞ്ഞു. ഈ മാതൃക തങ്ങളുടെ നാട്ടിലൊന്നും ഇല്ലെന്ന് പരിഭവപ്പെട്ടു. കേരളത്തിലെ മികച്ച വിദ്യാഭ്യാസ രീതിയുടെ ഭാഗമാകുന്നതിന്റെ സന്തോഷം അവരുമായി പങ്കിട്ടു. വിദ്യാർത്ഥികളുടെ വിജയത്തിൽ മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
- Log in to post comments