*സ്റ്റേ പട്ടയങ്ങൾ തീർപ്പാക്കുന്നു; അപേക്ഷ ക്ഷണിച്ചു*
ഒല്ലുക്കര നിയോജകമണ്ഡലത്തിൽ പട്ടയം ലഭിച്ചിട്ടും സ്റ്റേ നടപടികൾ മൂലം നികുതി അടയ്ക്കാനാവാത്ത പട്ടയങ്ങൾക്ക് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന പട്ടയ വിതരണ അവലോകന യോഗത്തിലാണ് പട്ടയ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്.
സ്റ്റേ പട്ടയങ്ങളുടെ പകർപ്പും അപേക്ഷയും സഹിതം ജനുവരി 27 മുതൽ 31 വരെ വില്ലേജ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാം. ഇതുവരെ പട്ടയവും പതിവ് ഉത്തരവും ലഭിച്ചിട്ടും നികുതി അടയ്ക്കാൻ സാധിക്കാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ പരിശോധിച്ച് പ്രത്യേകം അദാലത്ത് സംഘടിപ്പിച്ച് ആവശ്യമായ രേഖകളും നടപടികളും പൂർത്തിയാക്കി വേഗത്തിൽ സ്റ്റേ പട്ടയ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് സർക്കാർ. ജില്ലയിൽ വിതരണം ചെയ്യേണ്ട മുഴുവൻ പട്ടയങ്ങളുടെയും സ്ഥിതിവിവരവും നടപടികളിലെ പുരോഗതിയും മന്ത്രി വിലയിരുത്തി.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, ഡെപ്യൂട്ടി കളക്ടർ എം സി ജ്യോതി, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments