Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂർത്തിയായ പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31ന് മുൻപായി അപേക്ഷ നൽകണം. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: അക്കാദമി ഓഫ് യോഗിക് സയൻസ് ആൻഡ് വെൽനെസ്സ് സെന്റർ മൂന്നാനി, പാലാ (ഫോൺ: 9495519686), അക്ഷയ ലേണിംഗ് സെന്റർ വൈക്കം (ഫോൺ: 9847128126), സ്വസ്തി ഫൗണ്ടേഷൻ പൊൻകുന്നം (ഫോൺ: 9447766004).
date
- Log in to post comments