Post Category
അഡ്വാൻസ്ഡ് എക്സൽ വർക്ക്ഷോപ്പ്
ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ ഫെബ്രുവരി 24ന് നടത്തുന്ന അഡ്വാൻസ്ഡ് എക്സൽ വർക്ക്ഷോപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് 750 + ജി.എസ്.ടി. താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 767/2026
date
- Log in to post comments