Skip to main content

വികസിത് ഭാരത് യൂത്ത് പാർലമെൻ്റ് പ്രസംഗ മത്സരം നടന്നു

ആലപ്പുഴ - മേരാ യുവ ഭാരത് ആലപ്പുഴ, വികസിത് ഭാരത് യൂത്ത് പാർലമെൻ്റ് ഭാഗമായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോര്‍ വിമന്‍സില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടര്‍ സി. പ്രേംജി നിര്‍വഹിച്ചു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പ്രസംഗിച്ചവരില്‍ നിന്നും അമല ബി മരിയ, എൻ   അല്‍ഫിയാ, നീലിമ ബി ചന്ദ്രന്‍, കെ എസ് അധീന സോണി , പി ദേവനാരായണന്‍ തുടങ്ങിയവര്‍ വിജയികളായി തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. സംസ്ഥാനതല വിജയികള്‍ പാര്‍ലമെന്റില്‍ നടക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കും.

date