Skip to main content

ചിറയിൻകീഴ് മണ്ഡലത്തിൽ വിവിധ ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്തു

#പെരുമാതുറ ടൂറിസം ഉൾപ്പെടെ മൂന്ന് പദ്ധതികൾക്ക് തുടക്കമായി#

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഓൺലൈനായി നിർവഹിച്ചു.

കോവിഡ് മഹാമാരി ടൂറിസം രംഗത്തെ ബാധിച്ചുവെങ്കിലും ടൂറിസം മേഖല ഇന്ന് നേട്ടങ്ങളുടെ പാതയിലാണെന്നും കോവിഡിന് ശേഷം രണ്ട് കോടിയിലധികം സഞ്ചാരികളാണ് കേരളത്തിൽ വന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ സ്വാഭാവിക സൗന്ദര്യവും ടൂറിസം സാധ്യതയും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത മൂന്ന് ടൂറിസം പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. മൂന്നു കോടി രൂപ ചെലവിൽ പെരുമാതുറ ടൂറിസം പദ്ധതി, മൂന്നു കോടി വിനിയോഗിച്ച് കായിക്കര ആശാൻ സ്മാരകത്തിൽ ഇൻഫർമേഷൻ സെന്റർ, 30 ലക്ഷം രൂപ വിനിയോഗിച്ച് കായിക്കര ബോട്ട് ജെട്ടി എന്നിവയാണ് നിർമ്മിച്ചിരിക്കുന്നത്.  

കായിക്കര ആശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ഷീല.എസ്, ചിറയൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

date