നിയമസഭ തിരഞ്ഞെടുപ്പ് : എം.സി.എം.സി സെല്‍ ഉദ്ഘാടനം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു വേണ്ടിയുള്ള മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെയും മാധ്യമ നിരീക്ഷണത്തിനുള്ള മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് സെല്ലിന്റെ പ്രവര്‍ത്തനം.
ദിനപത്രം, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനും മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത, പെയ്ഡ് ന്യൂസ് തുടങ്ങിയവയുടെ നിരീക്ഷണവുമാണ് എം.സി.എം.സിയുടെ ചുമതല.
എഡിഎം എ വിജയന്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ എസ് നസിയ, ഡി എം ഡെപ്യൂട്ടി കലക്ടര്‍ ജി സുരേഷ്ബാബു, ജില്ല ലോ ഓഫീസര്‍ കെ സോണിഷ് , ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments