Skip to main content

റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം സുരക്ഷാബോധം ഉറപ്പുവരുത്തുന്നതിന്റെയും പൊതുജനങ്ങളില്‍ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരള പോലീസും കര്‍ണാടക റിസര്‍വ് പോലീസും സംയുക്തമായി റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു.

ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ണാടി പഞ്ചായത്തില്‍ മമ്പറം ജംഗ്ഷന്‍ മുതല്‍ കളിമണ്‍ പാടം വരെയുള്ള പ്രദേശത്തെ പ്രധാന വീഥികളിലൂടെ നീങ്ങിയ മാര്‍ച്ചിന് ടൗണ്‍ സൗത്ത് പോലീസ് ഉദ്യോഗസ്ഥരും, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് റൂട്ട് മാര്‍ച്ചിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിലും സ്റ്റേഷന്‍ പരിധിയിലെ വിവിധ മേഖലകളില്‍ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് ടൗണ്‍ സൗത്ത് പോലീസ് പോലീസ് അറിയിച്ചു.

 

date