Skip to main content

ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും 

 

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നശേഷം ജില്ലയിൽ അനധികൃതമായി ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും കൊടിതോരണങ്ങൾ തൂക്കിയതുമായും ബന്ധപ്പെട്ട് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 37,966 കേസുകൾ. ഇവയൊക്കെയും തന്നെ നീക്കം ചെയ്തു. 

ഇതിൽ 37,838 കേസുകൾ പൊതുവിടങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതാണ്. ഈ വിഭാഗത്തിൽ 1056 ചുവരെഴുത്തുകൾ, 20438 പോസ്റ്ററുകൾ, 4544 ബാനറുകൾ എന്നിവ ഉൾപ്പെടുന്നു. 

128 കേസുകൾ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുമതിയില്ലാതെ  ഉപയോഗിച്ചതാണ്. 105 പോസ്റ്ററുകളും 21 ബാനറുകളുമാണ് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പതിച്ചതായി കണ്ടെത്തിയത്.

date