Skip to main content

വോട്ടിങ് ബോധവൽക്കരണം: മത്സ്യത്തൊഴിലാളികളുമായി സംവദിച്ച് ജില്ലാ കളക്ടർ

സ്വീപ് (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടോറൽ പാർട്ടിസിപ്പേഷൻ) ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്ക , സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റൻ്റ് കളക്ടറുമായ പാർവതി ഗോപകുമാർ എന്നിവർ കാളമുക്ക് ഫിഷിങ് ഹാർബർ സന്ദർശിച്ചു. ഇരുവരും മത്സ്യത്തൊഴിലാളികളുമായി  സംവദിച്ചു.

ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. വോട്ടിങ് കേന്ദ്രങ്ങളുടെ കമ്മീഷനിങ്,  പോളിങ് ഓഫീസർമാർക്കുള്ള പരിശീലനം, പോളിങ് ബൂത്തുകളിലെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണ്.  സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും 100% കൈവരിച്ചതുപോലെ ഭരണഘടന നൽകുന്ന ഏറ്റവും വലിയ അവകാശമായ വോട്ടിങിലും 100% കൈവരിക്കാൻ നമുക്ക് സാധിക്കണം. അതിനായി ഏപ്രിൽ 9ന് എല്ലാവരും പോളിംഗ് ബൂത്തുകളിൽ എത്തി സമ്മതിദാന അവകാശം നിയോഗിക്കണമെന്നും  ജില്ലാ കളക്ടർ പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുനാൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ബോധവൽക്കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്.

date