Post Category
ആരോഗ്യഭീഷണികളെ ഫലപ്രദമായി ചെറുക്കാന്‍ ശാസ്ത്രീയ അറിവ് അനിവാര്യം: ഡി.എം.ഒ.
ആരോഗ്യഭീഷണികളെ ഫലപ്രദമായി ചെറുക്കാന്‍ ശാസ്ത്രീയ അറിവ് കൊണ്ടു മാത്രമേ കഴിയൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി. ലോകാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡി.എം.ഒ. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യത്തിനായി ഒരുമിച്ച് ശാസ്ത്രത്തോടൊപ്പം അണിചേരാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യു ജെ. വാളംപറമ്പില്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം. ജിനിത് എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments