Post Category
*ചൂരല്‍മല വോട്ടര്‍മാര്‍ക്കായി മേപ്പാടി സ്കൂളില്‍ പോളിംഗ് സ്റ്റേഷന്*
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൂരല്‍മല വോട്ടര്മാര്ക്കായ് പ്രത്യേക പോളിംഗ് സൗകര്യം ഒരുക്കി. വെള്ളരിമല വില്ലേജിലെ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പോളിംഗ് സ്റ്റേഷന് വോട്ടര്‍മാരുടെ സൗകര്യം കണക്കിലെടുത്ത് മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിയതായി വൈത്തിരി അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ അറിയിച്ചു. മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ ബില്‍ഡിങ്ങിന്റെ കിഴക്കുഭാഗമാണ് പോളിങ് സ്റ്റേഷന് നമ്പര്‍ 203 ആയി പ്രവര്‍ത്തിക്കുക. കണ്ട്രോള് റൂം നമ്പര്‍ 04936 204220.
date
- Log in to post comments