Skip to main content

*മാലിന്യമുക്ത തെരഞ്ഞെടുപ്പിനായി ഗ്രീന്‍ പ്രോട്ടോക്കോള്‍ മാരത്തോണ്‍*

വോട്ടു ചെയ്യണം മാലിന്യമില്ലാതെ എന്ന സന്ദേശവുമായിജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ചമാരത്തോണ്‍ ശ്രദ്ധേയമായി.പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍പാലിച്ചു നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം പകരുകയാണ് പരിപാടിയുടെ ലക്ഷ്യം. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പത്ത് കിലോമീറ്റര്‍ മാരത്തോണ്‍ ബൈപ്പാസ് ചുറ്റി കൈനാട്ടി വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്. ഹര്‍ഷന്‍ മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കായിക പ്രേമികളും യുവാക്കളുമടക്കം അറുപതിലധികം പേര്‍ മാരത്തോണിന്റെ ഭാഗമായി. വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനും ഗ്രീന്‍ ബൂത്തുകള്‍ സജ്ജമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്

date