Skip to main content

വാട്ടര്‍ അതോറിറ്റി പാലക്കാട് പി എച്ച് ഡിവിഷനില്‍ കണ്‍ട്രോള്‍ റൂം തുറന്നു

9447478064 ല്‍ പരാതികള്‍ അറിയിക്കാം

വാട്ടര്‍ അതോറിറ്റി പാലക്കാട് പി എച്ച് ഡിവിഷന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കുന്നതിന് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.  വരള്‍ച്ചാ സാഹചര്യം കണക്കിലെടുത്ത് ജലവിതരണം കാര്യക്ഷമമായി നടപ്പാക്കുക, ഉപഭോക്താക്കളുടെ പരാതികള്‍ സമയബന്ധിതമായി  പരിഹരിക്കുക എന്നിവയാണ് ലക്ഷ്യം.  പൊതുജനങ്ങള്‍ക്ക് രാവിലെ  ഒന്‍പത് മുതല്‍  വൈകീട്ട് ആറ് വരെ 9447478064 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. വാട്ടര്‍ അതോറിറ്റിയുടെ  1916 (ടോള്‍ ഫ്രീ നമ്പര്‍ ), 9495998258 (വാട്‌സ്ആപ്പ്), 1916cckwa@gmail.com ഇ-മെയില്‍ മുഖേനയും പരാതികള്‍ അറിയിക്കാം.

 

അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, പുതുപരിയാരം, കണ്ണാടി, പിരായിരി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി, പൊല്‍പ്പുള്ളി, എലവഞ്ചേരി, കൊടുവായൂര്‍, കൊല്ലങ്കോട്, മുതലമട, നെന്മാറ, അയിലൂര്‍, പുതുനഗരം, വടവന്നൂര്‍, കണ്ണമ്പ്ര, കാവശ്ശേരി, കൂത്തന്നൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂര്‍, കിഴക്കഞ്ചേരി, കുഴല്‍മന്ദം, മേലാര്‍കോഡ്, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തുകളും, ചിറ്റൂര്‍- തത്തമംഗലം, പാലക്കാട് നഗരസഭകളുമാണ് പാലക്കാട് പി എച്ച് ഡിവിഷന് കീഴില്‍ ജലവിതരണം നടത്തുന്നത്.

 

date