Post Category
ലോകപുസ്തക ദിനാചരണം സംഘടിപ്പിച്ചു
ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ലോകപുസ്തകദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ സെക്രട്ടറി പി.എം. രാജീവ് ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് ഓഫീസര്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. 'വായിക്കൂ നിങ്ങളുടെ വഴിയില്‍' എന്ന തീം ഉള്‍പ്പെടുത്തി എഴുത്തുകാരന്‍ കൃഷ്ണന്‍ മങ്കട മുഖ്യപ്രഭാഷണം നടത്തി. എന്റെ ജീവിതം മാറ്റിയ പുസ്തകം എന്ന വിഷയത്തില്‍ നടത്തിയ പുസ്തക ചര്‍ച്ചക്ക് സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍ നേത്യത്വം നല്‍കി.
ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത്രപ്രസാദ്, ജീവനക്കാരായ കെ. ശരണ്യ, കെ. മൊയ്തീന്‍കുട്ടി, എം.കെ. ജസീല എന്നിവര്‍ പ്രസംഗിച്ചു. വിവിധ കോളേജുകളില്‍ നിന്നുള്ള ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികളും ലോകപുസ്തകദിനാചരണത്തില്‍ പങ്കെടുത്തു.
date
- Log in to post comments