Skip to main content
കുട്ടികൾക്കായി ആരംഭിച്ച നീന്തൽ പരിശീലനം നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നീന്തല്‍ പരിശീലനം ആരംഭിച്ചു 

 

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സി ടി ബിന്ദു അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരകണ്ടി, സുധീഷ്, ദൃശ്യ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഷാജി പാതിരകാട്, തസ്‌നിയ ടീച്ചര്‍, രമേശന്‍ മാസ്റ്റര്‍, ആയിഷാ ജാസ്മിന്‍, വലിയാട്ടില്‍ ബാലകൃഷ്ണന്‍, നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍ കെ മിനി, സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി പി ഷംസിറ എന്നിവര്‍ സംസാരിച്ചു. പരിശീലകരായ നാരായണന്‍ നായര്‍, അജയ് കുമാര്‍ എന്നിവര്‍ പരിശീലനത്തിന് മാര്‍ഗനിര്‍ദേശം നല്‍കി.

date