Skip to main content

ഗതാഗത നിയന്ത്രണം

കേരള വാട്ടർ അതോറിറ്റിയുടെ അമൃത് സിവറേജ് പദ്ധതിയുടെ ഭാഗമായി ഉള്ളൂർ ശ്രീകാര്യം റോഡിൽ ഉള്ളൂർ ജംഗ്ഷനിലെ Best Bakers ന് സമീപം KRFB റോഡിന് കുറുകേ അടിയിലായി 400 മില്ലിമീറ്റർ വ്യാസമുള്ള ഡി.ഐ കെ9 പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി മേയ് 19 മുതൽ ആരംഭിക്കുന്നതാണ്. ഇതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേയ് 19 മുതൽ ഈ ജംഗ്ഷനിലൂടെ ഗതാഗതത്തിന് ഭാഗിക തടസം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രദേശം വഴി യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ ജാഗ്രത പാലിക്കുകയും പ്രവർത്തനങ്ങൾക്ക് സഹകരിക്കുകയും ചെയ്യണമെന്ന് വാട്ടർ അതോരിറ്റി അധികൃതർ അറിയിച്ചു.

പി.എൻ.എക്‌സ്. 1532/2026

date