Skip to main content

കാണ്മാനില്ല

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശി ശരവണന്‍ (46 വയസ്) എന്നയാളെ 2025 സെപ്റ്റംബര്‍ 27 മുതല്‍ കാണാതായി. ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പോലീസ് ക്രൈം നമ്പര്‍ 791/25 പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നു. കാണാതാകുമ്പോള്‍ തലമുണ്ഡനം ചെയ്ത് ക്ലീന്‍ ഷേവ് ചെയ്ത നിലയിലുമായിരുന്നു. മെലിഞ്ഞ ശരീരം, ഇടതു കയ്യിലും ഇടതു നെഞ്ചിലും പച്ച കുത്തിയിട്ടുണ്ട്. 5.6 അടി ഉയരവും ഇരുണ്ട നിറവുമാണ്. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04872202434, 9497947199.

 

date