Skip to main content

എം.ബി.എ പ്രവേശനം: അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കി

2026 മേയ് 31 ന് നടത്തപ്പെടുന്ന എം.ബി.എ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT സെഷൻ II - 2026) ന് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവെച്ചിട്ടുണ്ട്. അത്തരത്തിലുള്ള അപേക്ഷകർ www.cee.kerala.gov.in  ലൂടെ മേയ് 28 ഉച്ചയ്ക്ക് 2ന് മുമ്പ് അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. വിശദവിവരങ്ങൾക്ക്:  www.cee.kerala.gov.in, 0471 - 2332120, 2338487.

പി.എൻ.എക്‌സ്. 1651/2026

 

date