പ്രിന്റർ ടോണർ കാട്രിഡ്ജ് റീഫില്ലിംഗിനായി ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം ജില്ല രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെ പ്രിന്റർ കാട്രിഡ്ജുകളിൽ മഷി തീരുന്ന മുറയ്ക്ക് അതത് ഓഫീസുകളിൽ നേരിട്ടെത്തി റീഫിൽ ചെയ്തു നൽകുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച കവറുകളിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു.
ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ഓഫീസ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫീസ് (ദക്ഷിണ മധ്യ മേഖല), ചിട്ടി ഇൻസ്പെക്ടർ ഓഫീസ്, ചിട്ടി ഓഡിറ്റ് ഓഫീസ് എന്നിവയും 25 സബ് രജിസ്ട്രാർ ഓഫീസുകളും ഉൾപ്പെടെ ആകെ 30 ഓഫീസുകളിലേക്കാണ് ഈ സേവനം ആവശ്യമുള്ളത്.
HP LaserJet 1020 plus, HP LaserJet M1005MFP, HP LaserJet P1007, HP LaserJet P1606dn, Canon LBP 6030b, Canon LBP6230 dn, Canon LBP2900, Canon LBP226dw, Canon L11121E, Canon F16650, Canon maxify MB5170 എന്നീ ടോണർ കാട്രിഡ്ജുകളാണ് റീഫിൽ ചെയ്യേണ്ടത്.
ടാക്സ് ഉൾപ്പെടെയുള്ള നിരക്ക്, കാട്രിഡ്ജ് ഡ്രം ചേഞ്ച് നിരക്ക് എന്നിവയും പൂർണ്ണമായും വരികൾ ഉൾക്കൊള്ളുന്ന എത്ര A4 ഷീറ്റുകൾ ഒരു കാട്രിഡ്ജിൽ നിന്നും എടുക്കാൻ കഴിയുമെന്ന വിവരവും ക്വട്ടേഷനിൽ വ്യക്തമാക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ തുക സമർപ്പിക്കുന്ന സ്ഥാപനത്തിന് 2027 മാർച്ച് 31 വരെ കാട്രിഡ്ജ് റീഫിൽ ചെയ്യാനുള്ള ഉത്തരവ് നൽകും. ക്വട്ടേഷനിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്ക് തന്നെ ടോണറുകൾ റീഫിൽ ചെയ്തു നൽകിക്കൊള്ളാം എന്ന സമ്മതപത്രവും ക്വട്ടേഷനോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.
താല്പര്യമുള്ളവർ 'പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തിയ കവറുകളിൽ ജൂൺ 09 ന് 3.00 മണിക്ക് മുൻപായി 'ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം, ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ., പിൻ - 682 011' എന്ന മേൽവിലാസത്തിൽ ക്വട്ടേഷനുകൾ ലഭ്യമാക്കേണ്ടതാണ്. അന്നുതന്നെ വൈകിട്ട് 4.00 മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 0484 2375128 എന്ന ഫോൺ നമ്പരിലോ regekm.ker@nic.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments