അറിയിപ്പുകള്
പ്രവാസി പരാതി പരിഹാര സമിതി യോഗം
ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം ജൂണ്‍ രണ്ടിന് ചേരും. പരാതികള്‍ ജൂണ്‍ ഒന്നിന് രാവിലെ 11.30നകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഓണ്‍ലൈനായോ സമര്‍പ്പിക്കണം. ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതിയെന്ന് പ്രത്യേകം സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന് പി.ഒ, കോഴിക്കോട് -673020. ഇ-മെയില്‍: jdlsgdkzd@gmail.com
ഫുള്‍ ടൈം മീനിയല്‍ നിയമനം
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദിവസവേതനത്തില്‍ ഫുള്‍ ടൈം മീനിയല്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് നടക്കും. അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2323962.
ലേലം
വടകര താലൂക്കിലെ അഴിയൂര്‍ വില്ലേജില്‍ മത്സ്യഷെഡും ലോക്കര്‍ റൂമും നിര്‍മിക്കുന്നതിനായി മുറിച്ചുമാറ്റപ്പെട്ട 36 തെങ്ങുകള്‍ അഴിയൂര്‍ മത്സ്യഭവനില്‍ മെയ് 30ന് രാവിലെ 11ന് പൊതുലേലം ചെയ്യും. ഫോണ്‍: 8075618942, 0495 2383780.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലെ കാന്റീന് ജൂണ്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് നടത്താന്‍ ടെണ്ടര്‍ ക്ഷണിച്ചു. മെയ് 29ന് വൈകീട്ട് അഞ്ച് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2765770, 2766563.
ഗതാഗത നിയന്ത്രണം
ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തിയുടെ ഭാഗമായി ചെറുവണ്ണൂര്‍-ബേപ്പൂര്‍ റോഡ് ജങ്ഷനില്‍ ഡ്രെയിനേജ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചെറുവണ്ണൂരില്‍നിന്ന് ബേപ്പൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അധ്യാപക നിയമനം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്, കെമിക്കല്‍ എഞ്ചിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, അപ്ലൈഡ് സയന്‍സ് (ഫിസിക്സ്, ഇകണോമിക്സ്, ഇംഗ്ലീഷ്) എന്നീ വിഭാഗങ്ങളില്‍ ദിവസവേതനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. യു.ജി.സി/എ.ഐ.സി.ടി.ഇ/കേരള പി.എസ്.സി നിഷ്കര്‍ക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 10ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2383210.
ഐ.എച്ച്.ആര്.ഡിക്ക് കീഴില്‍ കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 29, 30 തീയതികളില്‍ നടക്കും. 29ന് രാവിലെ 10ന് മലയാളം, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ്, ഹിന്ദി, ഫിസിക്കല്‍ എജ്യുക്കേഷന്‍, മേയ് 30ന് രാവിലെ 10ന് ഇംഗ്ലീഷ്, കോമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നിങ്ങനെയാണ് അഭിമുഖം. യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവര്‍ക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0495-2223243, 8547005025.
പി.എസ്.സി പരിശീലനം
കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ കീഴില്‍ കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) പി.എസ്.സി പരിശീലനം ആരംഭിച്ചു. ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് ക്ലാസ്സ്. 50 പേരടങ്ങുന്ന രണ്ട് ബാച്ചുകളില്‍ ബാക്കിയുള്ള സീറ്റുകളില്‍ അഡ്മിഷനായി 9539285863 നമ്പറില്‍ ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി, ടൈപ്പ്റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 26 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ അഞ്ചിനകം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ഫോണ്‍: 0495 2376179.
കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം
ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്, ഡാറ്റാ അക്കൗണ്ടിങ് (പി.എസ്.സി അംഗീകൃതം) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷന് എതിര്‍വശമുള്ള സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ 2021, 2022, 2023 അധ്യയന വര്‍ഷം അഡ്മിഷന് നേടുകയും കോഴ്സ് പൂര്‍ത്തീകരിക്കുകയും ചെയ്തവര്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ജൂണ്‍ 10നകം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9495353972.
അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു
അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്ന വ്യക്തി/ബന്ധുവിന് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍ പെടുന്നവരോ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരോ ആകണം. സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ സര്‍വീസ് പെന്ഷന്/കുടുംബ പെന്ഷന് എന്നിവ കൈപ്പറ്റുന്നവരോ പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളവരോ ആവരുത്. ഭിന്നശേഷിക്കാരായ മക്കള്‍ ഉള്ളവരെ പദ്ധതിയിലേക്ക് പരിഗണിക്കും. അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ വനിത-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന മറ്റു ധനസഹായങ്ങളോ ലഭിക്കുന്നവരാവരുത്. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടാം.
ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ആരംഭിക്കുന്ന ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷം കോളേജില്‍ പഠനവും ആറു മാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവുമായിരിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണമുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകള്‍ ജൂണ്‍ 22 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2385861, 9037098455.
ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. ഫോണ്‍: 9526415698, 8086415698.
- Log in to post comments