Post Category
മത്സ്യഫെഡ് മികവ് 2026
2025-26 വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു, സി.ബി.എസ്.ഇ. 10, 12 ക്ലാസുകൾ, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ മത്സ്യഫെഡ് ആദരിക്കുന്നു.
അപേക്ഷയോടൊപ്പം പരീക്ഷാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷകർത്താവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിനായി അതത് സഹകരണ സംഘം നൽകുന്ന സർട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം തെളിയിക്കുന്ന പാസ് ബുക്കിന്റെ പകർപ്പ് ( പ്രോജക്ട് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) എന്നിവ സഹിതം ജൂൺ രണ്ടിനകം ഫിഷറീസ് ജില്ലാ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷകൾ അടുത്തുള്ള മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം മുഖേനയോ, ക്ലസ്റ്റർ പ്രോജക്ട് ഓഫീസർ മുഖേനയോ ജില്ലാ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.
date
- Log in to post comments