Post Category
*മെഡിക്കല്‍ ഓഫീസര്‍ നിയമനം*
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മെയ് 29ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 240390
date
- Log in to post comments