Post Category
*അപേക്ഷ ക്ഷണിച്ചു*
കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ആറ്, എട്ട്, പത്ത് ക്ലാസുകളിലെക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗം രണ്ടാം വര്‍ഷ ഹ്യുമാനിറ്റിസ്, സയന്‍സ് വിഭാഗത്തിലേക്കും ഒഴുവുള്ള സീറ്റുകളിലേക്ക് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തിലുള്ള പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാളം രണ്ടാം ഭാഷയായി പഠിച്ചവരും ഒന്നാം വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയവരുമായിരിക്കണം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ജൂണ്‍ രണ്ടിന് രാവിലെ 10ന് സ്കൂളില്‍ എത്തണം. ഫോണ്‍: 04936 284818.
date
- Log in to post comments