Skip to main content

*നിധി ആപ്കെ നികാത്ത് 29 ന്*

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്കെ നികാത്ത്/സുവിധ സമാഗം എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മെയ് 29ന് രാവിലെ ഒന്‍പതിന് കല്‍പറ്റ വുഡ്‌ലാന്‍ഡ് ഹോട്ടലിലാണ് പരിപാടി. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://forms.gle/tfJAjVXHVj41J6Zn6 എന്ന ഗൂഗിള്‍ ഫോം വഴിയോ സ്പോട്ട് രജിസ്‌ട്രേഷനിലൂടെ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2361293, 0495 2767893.

date