Skip to main content

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്

വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് എന്നിവയാണ് കോഴ്‌സുകള്‍. അടിസ്ഥാന യോഗ്യത-പ്ലസ് ടു. എസ്.സി /എസ്.ടി /ഒ.ഇ.സി വിഭാഗക്കാര്‍ക്ക് സൗജന്യ പഠനം. www.fcikerala.org ല്‍ ഓണ്‍ലൈനായോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം മുഖേനയും അപേക്ഷിക്കാം. ഫീസ്- എസ്.സി /എസ്.ടി വിഭാഗം- 50 രൂപ, ഒ.ബി.സി/ ഒ.ഇ.സി/ ജനറല്‍ വിഭാഗം- 100 രൂപ. അവസാന തിയതി ജൂണ്‍ 15. ഫോണ്‍: 04922 -256677, 9142190406, 9605724950, 9946883190.

date