Skip to main content

ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം

 

 

 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 2025-2026 വർഷത്തെ യൂണിവേഴ്സിറ്റികൾ നടത്തുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടിയവർക്കും ക്യാഷ് അവാർഡിന് അപേക്ഷിക്കാം.

 

ഈ പദ്ധതികൾക്കായി യോഗ്യരായ വിദ്യാർത്ഥികൾ മത്സ്യബോർഡ് ഫിഷറീസ് ഓഫീസുകളിൽ അപേക്ഷ നൽകണം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് മത്സ്യബോർഡിന്റെ ഫിഷറീസ് ഓഫീസുമായോ, മേഖല ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ മൂന്നിന് വൈകുന്നേരം അഞ്ച് മണി. ഫോൺ: 0484 2396005.

date