Post Category
കൂടിക്കാഴ്ച എട്ടിന്
ചിറ്റൂര്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം ജൂണ്‍ എട്ടിന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. ഫോണ്‍: 04923 222174, 9400006486.
date
- Log in to post comments