Skip to main content

എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സ്‌പോട്ട് അഡ്മിഷൻ

കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗമുൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT/ CMAT/ CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും https://www.kittsedu.org/apply-for-mba/ വഴി അപേക്ഷിച്ച് ജൂൺ 15, 16, 17 തീയതികളിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി./ എസ്.ടി. വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.

പി.എൻ.എക്‌സ്. 1869/2026

date