Skip to main content

ഹിന്ദി അധ്യാപക പരിശീലന കോഴ്സ്: അപേക്ഷ ക്ഷണിച്ചു

രണ്ടു വർഷത്തെ റഗുലർ  എലിമെന്ററി എഡ്യുക്കേഷൻ  ഹിന്ദി ഡിപ്ലോമ   കോഴ്സ് 2026-2028 ബാച്ചിലെ മെറിറ്റ്/മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയായുള്ള പ്ലസ് ടു യോഗ്യതയോ, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഡിഗ്രി, എം.എ എന്നിവയോ പാസായവർക്ക് അപേക്ഷിക്കാം . 17 നും 35 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.
മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജൂൺ 15-ന് വൈകിട്ട് അഞ്ച്  മണിക്ക് മുമ്പായി https://kbpe.kerala.gov.in/deled2026 എന്ന വെബ്‌സൈറ്റ് വഴി  അപേക്ഷ സമർപ്പിക്കേണ്ടതാണ്. മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ 'ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല' എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: 8547126028, 04734-296496 .
 

date