Skip to main content
..

വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തണം: കൊടിക്കുന്നില്‍ സുരേഷ് എം പി

പ്രാദേശിക വികസനനിധി ഉപയോഗിച്ച് മണ്ഡലത്തില്‍ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ വേഗത്തിലാക്കണമെന്നു കൊടിക്കുന്നില്‍ സുരേഷ് എം പി.പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.  
മാവേലിക്കര മണ്ഡലത്തിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കണം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണഅപാകതകള്‍ പരിഹരിക്കണം. ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ഉടന്‍ ആരംഭിക്കണം. ശാസ്താംകോട്ട കനതാര്‍ക്കുന്നം വാര്‍ഡില്‍ കൊട്ടിക്കര പാലത്തിനുചേര്‍ന്നുള്ള ചുറ്റുമതില്‍ നിര്‍മാണം വേഗത്തിലാക്കണം. മഞ്ചമണ്‍കോല-പുനലൂര്‍ റോഡിന്റെ നവീകരണം ഉടന്‍ ആരംഭിക്കും  കൊട്ടാരക്കര ഗാന്ധിനഗറില്‍ അങ്കണവാടിയുടെ നിര്‍മാണം ഉടനെ പൂര്‍ത്തിയാക്കും. വെട്ടിക്കവല മാര്‍ത്തോമാ എച്ച് എസ് എസില്‍ ഓഡിറ്റോറിയത്തിലെ റൂഫിങ് പ്രവൃത്തികളും 68ആം നമ്പര്‍ അങ്കണവാടിയുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കണം.  
മണ്ഡലത്തിലെ വിവിധവിദ്യാലയങ്ങള്‍ക്ക്  വാങ്ങി നല്‍കേണ്ട കംപ്യൂട്ടറുകള്‍, വാഹനങ്ങള്‍ എന്നിവയുടെ വിതരണം പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായ കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പദ്ധതികളാണ്പരിഗണിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date