'കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടി: സംസ്ഥാനതല ഉദ്ഘാടനം നാളെ കോഴിക്കോട്ട്
ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും
ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന 'കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 9) രാവിലെ 9.30ന് കോഴിക്കോട് വെള്ളയില്‍ മീനൂസ് ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനാകും.
ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, മറ്റു ജനപ്രതിനിധികള്‍, ആശുപത്രി ഭരണസമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് ആയുഷ്, ഹോമിയോ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്താനും സേവനം കാര്യക്ഷമമാക്കാനുമുള്ള നിര്‍ദേശങ്ങള്‍, പരാതികള്‍ എന്നിവ മന്ത്രി നേരിട്ട് സ്വീകരിക്കും. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ചര്‍ച്ചനടത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കും. വ്യക്തിഗത പരാതികള്‍ നേരിട്ട് കേള്‍ക്കും.
- Log in to post comments