Skip to main content

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

2026 വർഷത്തെ മത്സ്യകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകർഷകൻ, ഓരുജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കർഷകൻ, അലങ്കാര മത്സ്യകർഷകൻ, പിന്നാമ്പുറ മത്സ്യവിത്ത് ഉൽപ്പാദന യൂണിറ്റ്, മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ടപ്പ്. മത്സ്യകർഷക സഹകരണ സ്ഥാപനം, ഇന്നവേറ്റിവ് അക്വാകൾച്ചർ യൂണിറ്റ്, മികച്ച അക്വാകൾച്ചർ പ്രൊമോട്ടർ, മികച്ച പ്രോജക്ട് കോർഡിനേറ്റർ എന്നിവയ്ക്കാണ് അവാർഡ്.

പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 12 വൈകിട്ട് 5നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ (മേഖല) കമലേശ്വരം, മണക്കാട്‌ പി.ഒ, തിരുവനന്തപുരം, പിൻ 695009 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അപേക്ഷകൾ ജില്ലാ ഫിഷറീസ് ഓഫീസിലും, ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിലും (പൂവാർ, പള്ളം, വിഴിഞ്ഞം, കാട്ടാക്കട, തിരുവനന്തപുരം, പുത്തൻതോപ്പ്, വർക്കല, ചിറയിൻകീഴ്) സമർപ്പിക്കാവുന്നതാണ്. ഫോൺ: 0471-2450773

date