മൽസ്യകർഷക അവാർഡ്-2026 അപേക്ഷ ക്ഷണിച്ചു
മൽസ്യ കൃഷി രംഗത്ത് പ്രോത്സാഹനം സൃഷ്ടിക്കുന്നതിനും മൽസ്യകൃഷി ക്രിയാത്മകമായി ഏറ്റെടുത്തു വിജയിപ്പിക്കുന്ന കർഷകരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അംഗീകരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് മുഖേന ജില്ലാതലത്തിൽ മികച്ച മൽസ്യകർഷകരെ തിരഞ്ഞെടുക്കുന്നു. 'മൽസ്യകർഷക അവാർഡ് 2026'-ലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താഴെ പറയുന്ന വിവിധ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്:
മികച്ച ഓരുജല കർഷകൻ
മികച്ച ശുദ്ധജല കർഷകൻ
മികച്ച ചെമ്മീൻ കർഷകൻ
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം
മികച്ച നൂതന മൽസ്യകൃഷി നടപ്പാക്കുന്ന കർഷകൻ
മികച്ച അലങ്കാര മൽസ്യ റിയറിംഗ് യൂണിറ്റ് കർഷകൻ
മികച്ച പിന്നാമ്പുറ കുളങ്ങളിലെ മൽസ്യവിത്തുൽപ്പാദന യൂണിറ്റ് കർഷകൻ
മികച്ച അലങ്കാര മൽസ്യ കർഷകൻ
മികച്ച സ്റ്റാർട്ട് അപ്പ്
മൽസ്യ കർഷക സഹകരണ സ്ഥാപനങ്ങൾ
നൂതന അക്വാകൾച്ചർ യൂണിറ്റ്
അപേക്ഷിക്കേണ്ട വിധം:
അവാർഡിനായി സംസ്ഥാന/കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ മൽസ്യകൃഷിയിൽ ഏർപ്പെടുന്നവർക്കും, സ്വതന്ത്രമായി മൽസ്യകൃഷി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഫിഷറീസ് ജില്ലാ ഓഫീസിൽ നിന്നും മൽസ്യഭവനുകളിൽ നിന്നും നേരിട്ട് ലഭ്യമാകുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 12 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477-2252814, 0477-2251103.
- Log in to post comments