Skip to main content

ആശാ വര്‍ക്കര്‍മാരുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന 10, 29, 33 വാര്‍ഡുകളിലേക്ക് ആശാ പ്രവര്‍ത്തകരുടെ മൂന്ന് ഒഴിവുകളുണ്ട്. പത്താം ക്ലാസ്സ് പാസ്സായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരോ വിവാഹമോചിതരോ വിധവകളോയവരോ ആയ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാപ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.  അപേക്ഷകര്‍ ഈ വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. ഈ വാര്‍ഡുകളില്‍ നിന്നും യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം നഗരസഭാ പരിധിയിലെ മറ്റ് വാര്‍ഡുകളിലുള്ളവരെയും പരിഗണിക്കും.

താത്പര്യമുള്ളവര്‍ ജൂണ്‍ 18 നകം അപേക്ഷകള്‍ 'മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം കോട്ടയ്ക്കല്‍' എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അഭിമുഖം 18-ന് രാവിലെ 10 ന് കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ നടക്കും. അപേക്ഷകര്‍  യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

 

date