Post Category
ഒഴിവ്
കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ വകുപ്പിൻ കീഴിൽ വനിതകൾക്കായുള്ള, ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത പാരാലീഗൽ പേഴ്‌സണൽ/ലോയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എൽ.എൽ.ബി യും, സർക്കാർ/സർക്കാരിതര സ്ഥാപനത്തിൽ വനിതാ ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 3 വർഷത്തെ പ്രവൃത്തിപരിചയമോ, പ്രാക്ടീസിംഗ് ലോയറായി 2 വർഷത്തെ തൊഴിൽ പരിചയമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 20000/- രൂപ. തത്പരരായ ഉദ്യോഗാർത്ഥികൾ ജൂൺ 22 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.
പി.എൻ.എക്‌സ്. 1958/2026
date
- Log in to post comments