Skip to main content

നെഹ്റു ട്രോഫി കമ്മറ്റി; പ്രതിനിധികളുടെ പേര് 18 ന് മുമ്പ് അറിയിക്കണം

2026 ലെ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ്, ജനറൽ ബോഡി കമ്മറ്റികൾ സംഘടിപ്പിക്കുന്നതിന് എൻടിബിആർ സൊസൈറ്റിയുടെ നിയമാവലിപ്രകാരം പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികളുടെയും മറ്റ് സംഘടനകളുടെയും പ്രതിനിധികളുടെ പേര് വിവരം ജൂൺ 18 ന് മുമ്പ് എൻടിബിആർ സെക്രട്ടറി കൂടിയായ ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഓഫീസിൽ ലഭ്യമാക്കണമെന്ന് ആലപ്പുഴ ആർഡിഒ അറിയിച്ചു. 

(പിആർ/എഎൽപി/1154)

date