Post Category
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
2025-26 അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം കൈവരിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് നല്കുന്ന ഒറ്റത്തവണ ടോപ് സ്കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1/ എ പ്ലസ് ലഭിച്ചവര്‍ക്കും സിബിഎസ്ഇ/ ഐസിഎസ്ഇ സിലബസുകളില്‍ അഡീഷണല്‍ വിഷയം ഒഴികെ ആകെ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്കുമാണ് അര്‍ഹത. 'സര്‍വീസ് പ്ലസ്' ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുഖേന ജൂലൈ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ജൈനിമേട്ടില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2971633.
date
- Log in to post comments