Skip to main content

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്: ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20-ന് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിര്‍വ്വഹിക്കും

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള എട്ടാം ഘട്ട കുളമ്പുരോഗ നിര്‍മാര്‍ജന പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20-ന് നടക്കും. രാവിലെ 10-ന് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജൂലൈ 13 വരെയാണ് ജില്ലയില്‍ ക്യാമ്പയിന്‍ നടക്കുക.
ജില്ലയിലെ പശുക്കള്‍, എരുമകള്‍ എന്നിവയ്ക്കാണ് ക്യാമ്പയിന്റെ ഭാഗമായി പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തി ഉരുക്കള്‍ക്ക് കുത്തിവെയ്പ്പ് നല്‍കുകയും ചെവിയില്‍ ടാഗ് പതിപ്പിക്കുകയും ചെയ്യും. ഈ വിവരങ്ങള്‍ 'ഭാരത് പശുധന്‍' പോര്‍ട്ടല്‍ മുഖേന കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യും.
ക്ഷീരകര്‍ഷകര്‍ക്ക് സ്‌ക്വാഡുകള്‍ മുഖേന ഭാരത് പശുധന്‍ പോര്‍ട്ടലില്‍ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ഉപയോഗിച്ച് തങ്ങളുടെ ഉരുക്കളെ രജിസ്റ്റര്‍ ചെയ്യാം. കുത്തിവെയ്പ്പ് സുഗമമായി നടത്തുന്നതിനായി ജില്ലയില്‍ 140 സ്‌ക്വാഡുകളെയാണ് സജ്ജമാക്കിയിട്ടുള്ളത്. പൂര്‍ണ്ണമായും സൗജന്യമായാണ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുക. നാല്  മാസത്തില്‍ താഴെയുള്ള പശു/കാളക്കുട്ടികള്‍, ഗര്‍ഭാവസ്ഥയുടെ അവസാന മൂന്നു മാസങ്ങളിലുള്ള മൃഗങ്ങള്‍, നിലവില്‍ രോഗബാധിതരായ മൃഗങ്ങള്‍ ഇവയെ കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കും.
 
 

date