Post Category
ത്രിവത്സര എൽ.എൽ.ബി. പ്രവേശനം: ന്യൂനതകൾ പരിഹരിക്കാൻ അവസരം
2026-ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. www.cee.kerala.gov.in ൽ നൽകിയിട്ടുള്ള 'Three Year LLB 2026-Candidate Portal' ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും ജൂൺ 22 ഉച്ചയ്ക്ക് 2 വരെ സൗകര്യമുണ്ട്. വിശദ വിവരങ്ങൾക്ക്: 0471-2332120, 0471-2338487.
പി.എൻ.എക്സ്. 2090/2026
date
- Log in to post comments