ഐ ടി ഐ അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐ കളില്‍ എന്‍ സി വി ടി പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ചിറ്റൂര്‍ (സര്‍വേയര്‍), മംഗലം- (ഡി /സിവില്‍, സര്‍വേയര്‍, പ്ലംബര്‍), പാലപ്പുറം -വുഡ് വര്‍ക്ക് ടെക്‌നീഷന്‍ എന്നീ ഐ ടി ഐകളിലാണ് പ്രവേശനം. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി വിഭാഗം, പത്ത് ശതമാനം പട്ടികവര്‍ഗ വിഭാഗം, പത്ത് ശതമാനം മറ്റു വിഭാഗം അപേക്ഷകര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. www.scdd.kerala.gov.in ല്‍ ഐ ടി ഐ അഡ്മിഷന്‍ 2026 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ പത്ത്. കൂടുതല്‍ വിവരങ്ങള്‍ ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0495 2371451.
- Log in to post comments