Post Category
ദേശീയ വായനാസന്ദേശം; ജില്ലാതല ക്വിസ് മത്സരം 11 ന്
പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് പി.എൻ പണിക്കർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദേശീയ വായന സന്ദേശത്തിൻ്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 11 ന് കണ്ണൂർ ഗവ. ടിടിഐ ഫോർ മെൻ-ലാണ് മത്സരം. ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ എച്ച് ജോൺ (പിഎൻ പണിക്കർ ഫൗണ്ടേഷൻ) അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി പി മുഖ്യാതിഥിയാകും. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ വായനാസന്ദേശം നൽകും.
date
- Log in to post comments