വിള ഇന്‍ഷുറന്‍സ് പദ്ധതി: രജിസ്ട്രേഷന് ജൂലൈ 31 വരെ
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലമുണ്ടാകുന്ന കൃഷിനാശങ്ങളില് നിന്ന് കര്‍ഷകര്‍ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജുലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം.
അതിശക്തമായ മഴ, മഴക്കുറവ്, വരള്‍ച്ച, ശക്തമായ കാറ്റ്, രോഗബാധ, കീടാക്രമണം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പദ്ധതിയിലൂടെ പരിഹാരം ലഭിക്കും. നെല്ല്, വാഴ, തെങ്ങ്, കശുമാവ്, അടയ്ക്ക, ഇഞ്ചി, കുരുമുളക്, മാവ്, കൈതച്ചക്ക, മഞ്ഞള്‍, വിവിധ പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയ വിളകള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ബാങ്ക് വായ്പയെടുത്ത കര്‍ഷകര്‍ക്ക് പുറമെ വായ്പയെടുക്കാത്ത കര്‍ഷകര്‍, ചെറുകിട-നാമമാത്ര കര്‍ഷകര്‍, അര്‍ഹരായ പാട്ടക്കര്‍ഷകര്‍ എന്നിവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി കേന്ദ്രങ്ങള്‍, അംഗീകൃത ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സേവന കേന്ദ്രങ്ങള്‍ എന്നിവ മുഖേന രജിസ്ട്രേഷന് നടത്താം. പ്രീമിയം തുക, അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ അതാത് കൃഷിഭവനുകളില്‍ നിന്ന് ലഭിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31.
- Log in to post comments